Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lambodhara 2.0

ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ച​രി​ത്ര​മെ​ഴു​താ​ൻ 'ലം​ബോ​ദ​ര 2.0'; വി​എ​ഫ്എ​ക്സ് ഇ​ല്ലാ​തെ റോ​ബോ​ട്ട് നാ​യി​ക​യാ​കു​ന്ന ആ​ദ്യ ചി​ത്രം

സി​നി​മ​യി​ൽ ഇ​തു​വ​രെ ന​മ്മ​ൾ ക​ണ്ട വി​എ​ഫ്എ​ക്സ് മാ​യാ​ജാ​ല​ങ്ങ​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി ഒ​രു യ​ഥാ​ർ​ഥ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​കു​ന്ന കൗ​തു​ക​ക​ര​മാ​യ ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു. ക​ന്ന​ഡ സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സി​മ്പി​ൾ സു​നി ഒ​രു​ക്കു​ന്ന 'ലം​ബോ​ദ​ര 2.0' ലൂ​ടെ​യാ​ണ് ഈ ​മാ​റ്റം.

വി​എ​ഫ്എ​ക്സ് ഇ​ഫ​ക്റ്റു​ക​ൾ ഇ​ല്ലാ​തെ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള 'മ​ച്ചാ​നി റോ​ബോ​ട്ടി​ക്സ്' വി​ക​സി​പ്പി​ച്ചെ​ടു​ത്ത ജി​യ എ​ന്ന യ​ഥാ​ർ​ഥ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് ആ​ണ് ചി​ത്ര​ത്തി​ൽ ത​ത്സ​മ​യം അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്നെ ആ​ദ്യ സം​ഭ​വ​മാ​ണ്. ജെ​ൻ സി ​ത​ല​മു​റ​യു​ടെ ജീ​വി​ത​രീ​തി​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വാ​ധീ​നം, നി​ർ​മി​ത ബു​ദ്ധി എ​ന്നി​വ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഒ​രു സ​യ​ൻ​സ് ഫി​ക്ഷ​ൻ സോ​ഷ്യ​ൽ ത്രി​ല്ല​റാ​ണ് ഈ ​ചി​ത്രം.

മാ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ ഷെ​ട്ടി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം കു​നാ​ൽ ക​പൂ​ർ ഈ ​ചി​ത്ര​ത്തി​ലൂ​ടെ ക​ന്ന​ഡ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കൂ​ടാ​തെ അ​നി​ൽ ഷെ​ട്ടി, സാ​ച്ചി ബി​ന്ദ്ര, മേ​ഘ്‌​ന ഗാ​വോ​ങ്ക​ർ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കു​ന്നു.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച 'ലം​ബോ​ദ​ര 2.0' യു​ടെ ഷൂ​ട്ടിം​ഗ് അ​ടു​ത്തി​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ചി​ത്ര​ത്തി​ന്‍റെ തി​യേ​റ്റ​ർ റി​ലീ​സ് തീ​യ​തി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up